1950 ലെ എസ്. എസ്. എല്‍. സി. പരീക്ഷക്ക് മാത്രം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു സ്‌കൂളിലെ കുട്ടികളായി ആദ്യത്തെ ബാച്ച് പുറത്തുവന്നു. 1947-48ല്‍ ശ്രീ. എ.സി. ചിറമ്മല്‍ (കുരിയച്ചിറ സെന്റ് ജോസഫസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജരായ റവ. ഫാ. ആന്റണി ജീസ്) ആയിരുന്നു തരകന്‍സ് ഹൈസ്‌കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍.
ആ വര്‍ഷത്തിനുശേഷം അദ്ദേഹം ഇവിടെ നിന്നു പിരിയുകയും ശ്രീ. എ. ജെ. പോള്‍ മാസ്റ്റര്‍ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി നിയമിക്കുകയും ചെയ്‌തു. അദ്ദേഹം 1961 റിട്ടയര്‍ ചെയ്‌തു.
സെന്റ് ജോണ്‍സ് മലയാളം പ്രൈമറി സ്‌കൂളില്‍ ഏകദേശം 25 വര്‍ഷത്തോളം പ്രശസ്‌തമായ വിധത്തില്‍ ഹെഡ്‌മാസ്റ്റര്‍ പദവി അലങ്കരിച്ചത് ശ്രീ. ചുങ്കത്ത് റപ്പായി ദേവസ്സി മാസ്റ്ററായിരുന്നു. അദ്ദേഹം 1946ല്‍ റിട്ടയര്‍ ചെയ്‌തു. സി. ആര്‍ ദേവസ്സി മാസ്റ്റര്‍ക്ക് മുമ്പ് ശ്രീ. കൈതക്കോട് വാറു മാസ്റ്റര്‍ കുറച്ചുകാലം ഹെഡ്‌മാസ്റ്ററായിരുന്നു. 1955ല്‍ ഗവണ്‍മെന്റിന്റെ കല്‌പനയനുസരിച്ച് സെന്റ് ജോണ്‍സ് സ്‌കൂള്‍ തരകന്‍സ് സ്‌കൂളില്‍ ലയിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷ് മലയാളം സ്‌കൂള്‍ വ്യത്യാസങ്ങളൊക്കെ അവസാനിച്ചിരുന്നുവല്ലോ. അങ്ങനെ ചരിത്രത്തിന്റെ ഗതിവിഗതിയില്‍ സെന്റ് ജോണ്‍സ് എന്നൊരു സ്‌കൂള്‍ ഇല്ലാതായി. 1 മുതല്‍ 12 വരെയുള്ള തരകന്‍സ് സ്‌കൂള്‍ മാത്രം നില നിന്നു.
1981 ല്‍ ശ്രീ. കെ. ഐ. ഈറാനിമോസ് മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററായി ചാര്‍ജ്ജെടുത്തു. അന്നേവരെ ഭരണത്തിന്റെ സുത്രധാരനായിരുന്ന ശ്രീ. ഈറാനിമോസ് മാസ്റ്റര്‍ തലപ്പത്ത് വന്നതോടുകൂടി സ്‌കൂളിന്റെ സൂവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു. 1962 മാര്‍ച്ച് മുതല്‍ എസ്. എസ്. എല്‍. സി വിജയശതമാനം കുത്തനെ ഉയരുകയും മിക്കവാറും ആ നിലവാരത്തിനോടടുത്ത അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ റിസല്‍ട്ട് നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്. 1971ല്‍ അദ്ദേഹം റിട്ടയര്‍ ചെയ്യുന്നതുവരെയുള്ള ഒരു ദശവത്സരക്കാലം സ്‌കൂളിന്റെ ചരിത്രം തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കുകയാണ്. സ്‌കൗട്ടിംഗ്, സപോര്‍ട്‌സ്, മറ്റു പാഠ്യേതര വിഷയങ്ങള്‍ എന്നിവയില്‍ മിക്കപ്പൊഴും ജില്ലയില്‍ ഒന്നാം സ്ഥാനവും പലപ്പൊഴും സ്റ്റേറ്റില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. തരകന്‍സിന്റെ ബഹുമുറഖമായ വളര്‍ച്ചയുടെ ശില്‍പിക്ക് അര്‍ഹിക്കുന്ന വിധത്തില്‍ തന്നെ 1970ല്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.
1981ലെ ഗവണ്‍മെന്റ് കല്‌പനയനുസരിച്ച് തരകന്‍സ് ഹൈസ്‌കൂളില്‍ നിന്ന് എല്‍. പി. വിഭാഗം വേര്‍തിരിച്ചു. ഭരണവികേന്ദ്യീകരണത്തിന് വേണ്ടിയാണ് ഗവണ്‍മെന്റ് ഇങ്ങനെയൊരു ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. അങ്ങനെ 5 മുതല്‍ 10 വരെയുള്ള ഹൈസ്‌കൂളും 1 മുതല്‍ 4 വരെയുള്ള എല്‍. പി. സ്‌കൂളും രൂപീകൃതമായി. പുതിയ എല്‍. പി. സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്റ്റ് ആയി ശ്രീമതി. കെ. പി. റോസക്കൂട്ടി ടീച്ചര്‍ ചാര്‍ജ്ജെടുത്തു.
പല കാലങ്ങളായി സ്‌കൂള്‍ ക്ലാസ് മുറികളുടെ എണ്ണവും വര്‍ദ്ധിച്ച് വന്നു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ പള്ളി വക പുതിയ ക്ലാസ് മുറികള്‍ പണിതു.
1955ലാണ് സ്‌കൂള്‍ കോമ്പൗണ്ടിന് ചുറ്റും മതില്‍ക്കെട്ടി കൂടുതല്‍ സൂരക്ഷിതമാക്കിയത്. ബഹു. ചുണ്ടല്‍ ജോര്‍ജ്ജ് അച്ചന്റെ കാലത്ത് നറുക്കെടുപ്പ് നടത്തിയാണ് അതിന് പണം സമാഹരിച്ചത്… 1969ല്‍ ഒരു കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്‌ളോര്‍ പണിതു തന്നത് അരണാട്ടുകരക്കാരനും പരോപകാര തല്‌പരനും തൃശൂര്‍ മുന്‍സിപ്പില്‍ ചെയര്‍മാനുമായിരുന്ന ശ്രീ. തേറാട്ടില്‍ ജെ. ആന്റണിയായിരുന്നു.