ശ്രീ. ഈറാനിമോസ് മാസ്റ്റര്‍ റിട്ടയര്‍ ചെയ്‌ത അതേ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തൃശൂര്‍ രൂപതയിലെ എല്ലാ പള്ളി സ്‌കൂകളും ഒരു കോര്‍പ്പറേറ്റ് മാനേജരുടെ കീഴിലാക്കി. ഭരണ സൗകര്യത്തിനും ഒരു ഏകീകൃത സ്വഭാവ ഐക്യത്തിനും വേണ്ടിയായിരുന്നു അത്.
പല സ്റ്റാഫ് അംഗങ്ങള്‍ക്കും അവരവര്‍ക്ക് താല്‌പര്യമുള്ള സ്ഥലങ്ങളിലേക്ക് ട്രാന്‍സ്‌ഫര്‍ കിട്ടുന്നതിന് ഉള്ള സൗകര്യം ഇതുമൂലം ഉണ്ടായി.കോര്‍പ്പറേറ്റ്‌ന് പല കാര്യങ്ങളിലും കേന്ദ്രീകൃത സ്വഭാവമുണ്ടെങ്കിലും അതാത് സ്ഥലത്തെ ലോക്കല്‍ മാനേജര്‍മാരാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. 7-ാം ക്ലാസ്സിലും, 4-ാം ക്ലാസ്സിലും കോര്‍പ്പറേറ്റ് പൊതു പരീക്ഷ നടത്തുന്നതു കാരണം (പബ്ലിക്ക് പരീക്ഷ പോലെ) മാത്സര്യ ബുദ്ധിയോടുകൂടിയാണ് അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും അതിനെ നേരിടുന്നത്…
1971-81 കാലഘട്ടത്തില്‍ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരുന്നത് തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളിലെ എച്ച്. എസ്. എ. ആയിരുന്ന ശ്രീ. വി. കെ. രാമന്‍ മാസ്റ്ററായിരുന്നു. 1971 മുതല്‍ പൊതു സീനിയോരിറ്റിയുടെ അടിസ്ഥാനം ആരംഭിച്ചു. കോര്‍പ്പറേറ്റ് എജന്‍സി ആയിരുന്നപ്പോള്‍ ഇവിടെയുള്ള പല അധ്യാപകരും കയറ്റം കിട്ടി ഹെഡ്‌മാസ്റ്റ ര്‍ ആയി സ്ഥലം മാറി പോയി. പലരും ഹെഡ്‌മാസ്റ്ററായി ഇങ്ങോട്ട് വരികയും ചെയ്‌തു. സര്‍വ്വശ്രീ. വി. എ. ജോസ്, കെ. പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ടി. എം. ആന്റണി, പി. എം. സേവിയര്‍, ആന്റണി കുരിയന്‍ ടി., എ. വി. ജോസ്, എന്നിവര്‍ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റമാരായും, സര്‍വ്വശ്രീ. കെ. എം. ജോര്‍ജ്ജ്, എം. സി. ജോസഫ് എന്നിവര്‍ യു. പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍മാരായും സ്ഥലം മാറി പോയവരാണ്.
1981ല്‍ ശ്രീ. വി. കെ. രാമന്‍ മാസ്റ്റര്‍ റിട്ടയര്‍ ചെയ്‌തപ്പോള്‍ ഹെഡ്‌മാസ്റ്ററായി ശ്രീ. വി. എ. ജോസ് മാസ്റ്റര്‍ ഇവിടെക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യപ്പെട്ടു.1984ല്‍ ശ്രീ. വി. എ. ജോസ് മാസ്റ്റര്‍ റിട്ടയര്‍ ചെയ്‌തപ്പോള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി. എം. സേവിയര്‍ ഇങ്ങോട് മാറി വന്നു. അദ്ദേഹം 1992 റിട്ടയര്‍ ചെയ്‌തു.
1976-77ല്‍ ചില പ്രതേൃക സാഹചര്യങ്ങളില്‍ ചില ഹൈസ്‌കൂളുകള്‍ക്ക് ബ്രാഞ്ച് സ്‌കൂളുകള്‍ അനുവദിച്ചു. പൂത്തന്‍പീടിക സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ 8-ാം ക്ലാസ്സ് ആരംഭിച്ചത് നമ്മുടെ ഹൈസ്‌കൂളിന്റെ ബ്രാഞ്ച് ആയിട്ടാണ്. പിറ്റെ വര്‍ഷം 9-ാം ക്ലാസ്സ് തുടങ്ങി. പ്രായോഗികമായി എല്ലാം പൂത്തന്‍പീടികയിലാണ് നടന്നിരുന്നെതെങ്കിലും ആഫീസ് ജോലികളും മറ്റും ഹെഡ് ആഫീസായ തരകന്‍സിലായിരുന്നു. വളരെയധികം പ്രയോഗിക ബുദ്ധിമുട്ടുകള്‍ അതുകൊണ്ടുണ്ടായതായി സര്‍ക്കാരിന് തന്നെ ബോധ്യപ്പെട്ടു. പിന്നത്തെ വര്‍ഷം 10-ാം ക്ലാസ്സ് ആരംഭിച്ചതോടു കൂടി അത് വേറെ സ്ഥാപനമാക്കിയ ഉത്തരവ് വന്നു.
തരകന്‍സ് പലതുകൊണ്ടും ഈ ജില്ലയിലെ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബോയ്‌സ് ഹൈസ്‌കൂളുകളില്‍ ഒന്നാണ്.സ്‌പോര്‍ട്ട്‌സ് രംഗത്തായാലും സ്‌കൗട്ട്‌സ് രംഗത്തായാലും സമൂന്നത സ്ഥാനമാണ് തരകന്‍സിനുള്ളത്. സ്‌കൗട്ടിന്റെ റോളിങ്ങ് ട്രാഫി രണ്ടെണ്ണം സ്ഥിരമാക്കി കഴിഞ്ഞു. ചിത്ര രചനാ മത്സരങ്ങളില്‍ നാം പലപ്പോഴും ഒന്നാം സ്ഥാനത്താണ്. കെ. സി. എസ്. എല്‍ ന്റെ ബെസ്റ്റ് എന്ന ബഹുമതി പലതവണ ലഭിച്ചിട്ടുണ്ട് നമ്മുടെ സ്‌കൂളിന്..
എല്ലാ കാലഘട്ടങ്ങളിലും സ്‌കൂശിന്റെ മേല്‍നോട്ടം വഹിക്കുന്നതില്‍ പള്ളി അതിന്റെ ഏറ്റവും സ്‌തൂത്യര്‍ഹമായ കടമ നിര്‍വഹിച്ചിട്ടുണ്ട്. അതതു കാലത്തെ മാനേജര്‍മാര്‍ സ്‌കൂളിന്റെ അഭിവൃദ്ധിക്ക് കാര്യമായ സംഭാവന ചെയ്‌തിരുന്നു. ഓരോ കാല ഘട്ടങ്ങളിലും സ്‌കൂള്‍ മാനേജര്‍മാര്‍ സ്‌കൂളിന്റെ അഭിവൃദ്ധിക്ക് വേണ്ടി അശ്രാന്ത പരിശ്രമം ചെയ്‌തിട്ടുണ്ട്. എല്ലാവരും തന്നെ സ്‌കൂളിന്റെ അഭിവൃദ്ധിയില്‍ അതീവ തല്‌പരരായിരുന്നു.
മാനേജര്‍ എന്ന നിലയില്‍ ഫോണ്‍ ഉള്ളപ്പോള്‍ സ്ഥാപനത്തില്‍ തന്നെ ഫോണ്‍ വേണമെന്ന് കരുതി ഹെഡ്‌മാസ്റ്ററുടെ പേരില്‍ ഫോണ്‍ സൗകര്യം ഏര്‍പ്പാടാക്കി തന്നത് റവ. ഫാ. ജോസഫ് തെക്കിനിയത്ത് ആയിരുന്നു. സ്‌കൂളിലെ ക്ലാസ് മുറികളിലേക്കുള്ള പബ്ലിക്ക് അഡ്രസ് സിസ്റ്റം 1985 മുതല്‍ ആണ് ആരംഭിച്ചത്. അതിനുള്ള ചിലവ് മുഴുവന്‍ വഹിച്ചത് സ്ഥലത്തെ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ശ്രീ. സി. ഡി. ആന്റണിയാണ്.
ഉപസംഹാരമായി ഈ സ്ഥാപനത്തിന്റെ ആരംഭം മുതല്‍ വിവിധ ജീവിത തുറകളിലുള്ള അനവധിപേര്‍ ഈ സ്ഥപനത്തെ വളര്‍ത്താനും വികസിപ്പിക്കാനും അശ്രാന്ത പരിശ്രമം ചെയ്‌തിട്ടുണ്ട്. ഇവരുടെ പട്ടിക വളരെ നീണ്ടു പോകുന്നതാണ്. മണ്ണും കല്ലും ചുമന്നും പിടയരി വഴിയും പ്രതിഫലില്ലാത്ത അധാനം കാഴ്‌ചവച്ചും നമ്മുടെ പൂര്‍വ്വികന്മാര്‍ പടുത്തുയര്‍ത്തിയ സ്ഥാപനം അരണാട്ടുകരയിലെ അഭിമാനമായി നിലകൊള്ളകയാണ്. ഭാവിയിലും അത് ഉത്തരോത്തരം പുരോഗതിയിലേക്ക് നയിക്കപ്പെടെും എന്ന് ആശംസിച്ചുകൊണ്ട് ഈ ചരിത്രാലോകനം ഉപസംഹരിക്കപ്പെടുന്നു.