തന്നിമിത്തം ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തി നായി സമീപ പ്രദേശങ്ങളായ എല്‍ത്തുരുത്ത് സ്‌കൂളിനേയും,തൃശൂരിലെ സ്‌കൂളുകളേയും ആശ്രയിക്കേണ്ടി വന്നു. ഈ നിലയ്‌ക്ക് 1922 ല്‍ വിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന റാവു സാഹിബ് ശ്രീ. സി.മത്തായിയായിരുന്നു.
അന്ന് അദ്ദേഹം താമസിച്ചിരുന്നത് കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഡ്രാമയും മറ്റും നടത്തുന്ന ലാലൂരില്‍ ആയിരുന്നു. അരണാട്ടുകരയുടെ കാര്യത്തില്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. അന്ന് സ്‌കൂളിന്റെ ഭരണം ആദ്യം നാട്ടുകാരുടെ കമ്മിറ്റിയും പിന്നീട് ശ്രീ. ഈനാശു ചിറമ്മല്‍ തരകനും ആണ് നടത്തിയിരുന്നത്.
ആ വര്‍ഷം മെയ് മാസത്തില്‍ ഈ പുതിയ ഇംഗ്ലീഷ് സ്‌കൂളിലെ 1,2,3 ക്ലാസുകളി ലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചു. ക്ലാസ്സുകള്‍ നടത്തിയിരുന്നത് പടിഞ്ഞാറെ അങ്ങാടിയിലുള്ള സമൂഹം വക കെട്ടിടത്തിലായിരുന്നു. അതൊരു മിക്‌സഡ് സ്‌കൂള്‍ ആയിരുന്നു എന്ന് മാത്രമല്ല, ഫീസും ഈടാക്കേണ്ടി വന്നിരുന്നു. പിറ്റെ വര്‍ഷം തന്നെ സെന്റ് ജോണ്‍സ് മലയാളം സ്‌കൂളിനടത്തുള്ള സ്ഥലത്തേക്ക് ഈ പുതിയ സ്‌കൂള്‍ സ്ഥലം മാറ്റി. ആ വര്‍ഷം തന്നെ 4 ക്ലാസിലേക്ക് കുട്ടികളെ പ്രവേശിപ്പീച്ചു. 1925-26ല്‍ 5-ാം ക്ലാസും (FORM1) 1928-29ല്‍ 6-ാം ക്ലാസും (FORMII) ആരംഭിച്ചു. 7-ാം ക്ലാസ് തുടങ്ങുന്നതുവരെ
കുറെക്കാലം അതിന്റെ ഹെഡ്‌മാസ്റ്ററായിരുന്നത് ശ്രീ. ചിറമ്മല്‍ പെരിങ്ങോട്ടുകാരന്‍ ഔസേപ്പ് ജോര്‍ജ്ജ് ആയിരുന്നു. അദ്ദേഹത്തിന് മുമ്പ് കുമാരമേനോന്‍ മാസ്റ്റര്‍, തമ്പാന്‍ മാസ്റ്റര്‍, എ. സി. ലോനമാസ്റ്റര്‍ എന്നിവര്‍ പ്രധാന അധ്യാപകരായിരുന്നത് ചുരുങ്ങിയ കാലയളവില്‍ മാത്രമായിരുന്നു.
1936-37ല്‍ ആണ് 7-ാം ക്ലാസ്സ് (FORMIII) ആരംഭിച്ച്‌ത്. അന്ന് ആ ക്ലാസ്സില്‍ ഗവണ്‍മെന്റ് പരീക്ഷയായിരുന്നു. 7-ാം ക്ലാസ്സ് ആരംഭിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള ആളായിരിക്കണം ഹെഡ്‌മാസ്റ്റര്‍ എന്ന അഭിപ്രായം ഉയര്‍ന്നുവരികയും ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീ. എ.ജെ.പോള്‍ ബി.എ.എല്‍ .ടി.യെ ഹെഡ്‌മാസ്റ്ററായി ആ വര്‍ഷം നിയമിക്കുകയും ചെയ്‌തു.
ഇതിനിടയില്‍ 1930 ശ്രീ. തരകന്‍ സ്‌കൂള്‍ ഭരണം പള്ളിയെ ഏല്‍പിച്ചപ്പോള്‍ വികാരി ബഹുമാനപ്പെട്ടെ തച്ചുപറമ്പില്‍ അന്തോണി അച്ചനായിരുന്നു. തരകന്‍സ് ലോവര്‍ സെക്കന്ററി സ്‌കൂളിലേക്ക് സെന്റ് ജോണ്‍സ് മലയാളം പ്രൈമറി സ്‌കൂളില്‍നിന്ന് പ്രവേശനം നല്‍കിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു.
ഒരു ക്ലാസ് താഴെ മാത്രമെ ചേര്‍ത്തിരുന്നുള്ളു. ഇംഗീഷിന്റെ പോരായ്‌മ നികത്താനായിരുന്നു അത്. മലയാളം 4-ാം ക്ലാസില്‍ നിന്നു ജയിക്കുന്ന കുട്ടിയെ 4മ്മ ക്ലാസ്സ് എന്നറിയപ്പെട്ടിരുന്ന പ്രീപ്പേട്ടേറി ക്ലാസിലയാണ് ചേര്‍ത്തിരുന്നത്.
തരകന്‍ലിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നത് ബഹു. അക്കര ജോര്‍ജ്ജ് അച്ചന്‍ പള്ളി വികാരിയായിരുന്ന കാലത്താണ്. 1947-48ല്‍ 8-ാം ക്ലാസ്സും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 9-ഉം 10-ഉം ക്ലാസുകളും യഥാക്രമം ആരംഭിച്ചു. ഒന്നാം ക്ലാസ്സു മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളെ ഒന്നിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നതെങ്കിലും ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളെ ഹോളിഫാമിലി കന്യാസ്‌ത്രീകള്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ തല്‍ക്കാലം തല്‍കാലം പടിഞ്ഞാറെ അങ്ങാടിയില്‍ വീട് വാടകക്കെടുത്ത് പെണ്‍കുട്ടികളുടെ ക്ലാസ്സുകള്‍ തുടങ്ങി. 1950-51ല്‍ ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്‌കൂള്‍ വേര്‍തിരിച്ചു. 1951-52ല്‍ ലോവര്‍ പ്രമറി വിഭാഗവും മഠം വക സ്‌കൂളിലേക്ക് മാറ്റി. അതോടുകൂടി ഇവിടുത്തെ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ അധ്യാപകരും ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ അധ്യാപകരായി. അങ്ങനെ ആണ്‍കുട്ടികള്‍ക്ക് ഒന്നു മുതല്‍ പത്തു വരെയും പെണ്‍കുട്ടികള്‍ക്ക് 1 മുതല്‍ 10 വരെയും രണ്ട് സ്‌കൂളുണ്ടായി.
PREVIOUS