8 നൂറ്റാണ്ടുകൾക്കുമുമ്പ് കത്തോലിക്കാ സഭയ്ക്ക് ലഭിച്ച രക്തസാക്ഷിയാണ്വി. സെബസ്ത്യാനോസ്.കേരളക്കരയിൽ
സെബസ്ത്യാനോസിനോട് ഒരു പ്രത്യേകബക്തിയുണ്ട്.അരണാട്ടുകരെയിൽവി. സെബസ്ത്യാനോസ് ഒരു വികാരമാണ്.ജാതി മത ഭേദമെന്യേ വി. സെബസ്ത്യാനസിന്റെ മദ്ധ്യസ്ഥം യാചിക്കുന്നവരെ കാണാം. വള്ളത്തിൽ സെബസ്ത്യാനോ സിന്റെ രൂപം പള്ളിയുടെ തെക്കുഭാഗത്തുള്ള കടവാരത് എത്തി എന്നാണ് പാരമ്പര്യം. ജനുവരി മാസത്തിൽ ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാളിന് ദേവാലയത്തിലെത്തി വിശുദ്ധന്റെ തിരുസ്വ രൂപം തൊട്ടുവണങ്ങുന്നവർ നിരവധിയാണ്.അരണാട്ടുകര ദേശവുമായ് ഏതെങ്കിലും ബന്ധമുള്ളവർ മുഴുവൻ തിരുനാളിന് എത്തിച്ചേരുന്നത് ഏറെ ഹൃദയാർജമാണ്.