![]() |
Thank You for subscribing to our newsletter!Please login to your email and confirm your subscription. |
അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിലേക്ക് സ്വാഗതം | |
തൃശൂര്‍ പട്ടണത്തിന്റെ തെക്കു പടിഞ്ഞാറായ സ്ഥിതി ചെയ്യുന്ന അരണാട്ടുകര പ്രദേശം തൃശൂര്‍ അതിരൂപതയിലെ ആദ്ധ്യാത്മികവും, വിശ്വാസപരവും ആയ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ഇടവകയാണ്. ശക്തന്‍ തമ്പുരാന്റെ ഭരണക്കാലത്ത് കൊച്ചി രാജ്യത്തിന്റെ അഭിവൃദ്ധിക്കായി കുറച്ച് ക്രിസ്‌ത്യന്‍ കുടുംബങ്ങളെ അരണാട്ടുകരയില്‍ കൊണ്ട് വന്ന് താമസിപ്പിച്ചു. അന്ന് മുതല്‍ അരണാട്ടുകര പ്രദേശം ജനനിബിഡമായ ക്രിസ്‌ത്യന്‍ ശക്തി കേന്ദ്രം എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.1796 ല്‍ അരണാട്ടുകര കൊന്ത മാതാവിന്റെ പള്ളി കൊടുങ്ങല്ലൂര്‍ രൂപതയുടെ ഗോവര്‍ണ്ണദോര്‍ ഭരണത്തില്‍ കീഴില്‍ സ്ഥാപിതമായി. 1896 ല്‍ ഇടവക രണ്ടായി വിഭജിച്ച് വി.സെബാസ്‌ത്യാനോസിന്റെ നാമധേയത്തില്‍ ഒരു പുതിയ പള്ളി കൂടി സ്ഥാപിക്കപ്പെട്ടു. 1964 ജൂലായ് 3 ന് രണ്ട് പള്ളികളും സംയോജിപ്പിച്ച് വി. തോമാസ്‌ശ്ലീഹായുടെ പള്ളി സ്ഥാപിതമായി. Read More |