1978- ല്‍ അരണാട്ടുകരയില്‍ ആരംഭിച്ച കെ.സി.വൈ.എം. സംഘടന സമൂഹത്തില്‍ നടമാടുന്ന അസമത്വങ്ങള്‍ക്കും, അനീതികള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ KCYM-emblem-ശക്തമായ പ്രവാചക ശബ്‌ദമായി ആരംഭം മുതലേ നിലനിന്നിരുന്നു. ക്രിസുതവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെയും, ഇന്ത്യയിലെ മിഷനറിമാര്‍ക്കെതിരെ നടന്ന പീഢനങ്ങള്‍ക്കെതിരെയും പരിസ്ഥിതി മലനീകരണങ്ങള്‍ക്കെതിരെയും പ്രത്യേ കിച്ച് ലാലൂര്‍ മാലിന്യ പ്രശ്‌നത്തിലും കെ.സി.വൈ.എം-ന്റെ പിന്തുന്ന സഭക്കും സമൂഹത്തിനും എന്നുമുണ്ടായിരുന്നു. കുണ്ടുകുളം പിതാവിന്റെ ജൂബിലി വര്‍ഷത്തില്‍ രണ്ട് വീടുകള്‍ നിര്‍മ്മിക്കുവാനും നേത്രദാനത്തെക്കുറിച്ച് ജനങ്ങളെ പ്രബുദ്ധരാക്കുവാനും അരണാട്ടുകരയുടെ ജനകീയ സംരംഭമായ എ.ബി.സിയില്‍ സഹകരിക്കുവാനും അരണാട്ടുകര യൂണിറ്റ് കാണിച്ച് താല്‌പര്യം സമൂഹത്തോട് എന്നും കൂറു പുലര്‍ത്തുന്ന സംഘടനായതു കൊണ്ടാണ്.