വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1942 ആഗസ്റ്റ് 15ന് ആദരണീയനായ ആചാര്യ ജെ.സി.ചാക്കോരു മാസ്റ്റര്‍ ആരംഭിച്ച പരസ്‌നേഹ പ്രവര്‍ത്തകരുടെ ഈ കൊച്ചുസംഘടന ഇന്ന് വളര്‍ന്ന് പൂവണിഞ്ഞ് നില്‍ക്കുകയാണ്. 1948 നവംബര്‍ 29ന് പാരീസിലെ ജനറല്‍ കൗണ്‍സില്‍ സംഘടനയെ അംഗീകരിച്ചു.
എല്ലാ ഞായറാഴ്‌ചയും രണ്ടാമത്തെ കുര്‍ബാനയ്‌ക്കു ശേഷം യോഗം കൂടുന്നു. സംഘടന സഹോദരങ്ങളുടെ ആളഹീയ വളര്‍ച്ചക്കും, പ്രസരിപ്പിനും, പ്രവര്‍ത്തനങ്ങള്‍ ചൈതന്യമുള്ളതാക്കുന്നതിനും വേണ്ടി മാസത്തിലൊരിക്കല്‍ ധ്യാനവും കുമ്പസാരവും, ദിവ്യകാരുണ്യ സ്വീകരണവും നടത്തി വരുന്നു.