• 0487-2384966
  • info@aranattuakarachurch.com
  • Mon - Sat 8am-12pm & 3pm-6pm
  • Download App
ST THOMAS CHURCH
Aranattukara
  • Home
    • Home
  • About Us
    • About Us
    • Parish History
    • Tharakans School History
    • Our Bishops
  • Parish
    • Upcoming Events
    • Church Orgainisations
    • Designers/Office staff
  • Gallery
  • catechism
  • Blog
  • Contact Us
  • Download App

 


 

അരണാട്ടുകര ദര്‍ശനസഭ


ദര്‍ശനസഭ"

അരണാട്ടുകര സെന്റ് തോമസ്‌ പള്ളിയില്‍ ശുദ്ധ:റൊസാരി മാതാവിന്റെ കൊമ്പ്രിയ സഭ എന്നു തുടങ്ങി എന്നു കൃത്യമായി പറയുവാന്‍ കണിശമായ രേഖകള്‍ ഇല്ലെങ്കിലും അന്വേഷണത്തിൽ, അന്നു മലയാളത്തിലുള്ള സുറിയാനി പള്ളികളുടെമേല്‍ അധികാരം നടത്തിയിരുന്ന ഗോവ അതിമെത്രാസന രൂപതയുടെ ഗോവര്‍ണ്ണദോരടെ കല്‍പ്പനയോടും അധികാരത്തിന്‍കീഴിലും ഉദ്ദേശം 1848-ല്‍ തുടങ്ങി എന്നാണ്‌ തെളിക്കുന്നത്‌.

ആരംഭകാലങ്ങളില്‍ തന്നെ സഭാകാര്യങ്ങള്‍ വളരെ ഊര്‍ജ്ജസ്വലതയോടും കാര്യ ക്ഷമമായും നടന്നുപോന്നു. പ്രാദേശികമായി ചില കുഴപ്പങ്ങള്‍മൂലം സഭാപ്രവര്‍ത്തനങ്ങള്‍ 1867-ല്‍ നിലയ്‌ക്കേണ്ടതായി വന്നു. എന്നാല്‍ പിന്നീട്‌ എ.പെ.ബ. വരാപ്പുഴ മെത്രാപ്പോലീത്തായുടെ കല്‍പ്പനപ്രകാരം 1884-ല്‍ വീണ്ടും സഭാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 1898 വരെ നടത്തിപ്പോന്നു.

കുഴപ്പങ്ങളുടെ ഫലമായി ഉണ്ടായ വ്യവഹാരങ്ങളുടെ വിധിതീര്‍പ്പനുസരിച്ച്‌ പള്ളിസ്വത്തുക്കള്‍ 1898-ല്‍ രണ്ടായി ഭാഗിച്ചു.കുഴപ്പങ്ങള്‍ അവസാനിപ്പിച്ചു. അതിനു ശേഷം 1900അം ആണ്ടില്‍ എ.പെ.പെ. ബ.മേനാച്ചേരി മാര്‍ യോഹന്നാന്‍ മെത്രാനച്ചന്റെ കല്‍പ്പനപ്രകാരം മൂന്നാം പ്രാവശ്യം സഭാ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ അക്കൊല്ലം തന്നെ കുഴപ്പമുണ്ടാക്കുകയും 7 കൊല്ലത്തേക്ക്‌ സഭാ നടപടികള്‍ മുടങ്ങേണ്ടിവരികയും ചെയ്‌തു. അവസാനം വീണ്ടും അതേ മെത്രാനച്ചന്‍ തിരുമേനിയുടെ 1907 ഒക്‌ടോബര്‍ 2-നു കല്‍പ്പനയനുസരിച്ച്‌ പുനരാരംഭിച്ച്‌ തുര്‍ന്നുവരുന്നതാണ്‌ ഈ കൊമ്പ്രിയ സഭ.

ദര്‍ശന തിരുനാള്‍ കാര്യപരിപാടികൾ

ഒക്‌ടോബര്‍ 1
രാവിലെ 6ന്‌ ദര്‍ശനസഭയുടെ വി. കുര്‍ബാന, കൊടികയറ്റം.

തിരുനാളിന്‌ മുമ്പുള്ള വ്യാഴാഴ്‌ച രാവിലെ 6ന്‌ ദര്‍ശനസഭയുടെ വി. കുര്‍ബാന 7 മണിക്ക്‌ ലൈത്തോരന്മാരെ വാഴിക്കൽ, പ്രദക്ഷിണം തുടര്‍ന്ന്‌ ദര്‍ശനസഭയുടെ വി.കുര്‍ബാന – പ്രസ്‌ദേന്തി മുതലായ സ്ഥാനക്കാരെ തിരഞ്ഞെടുക്കല്‍
വൈകീട്ട്‌ 6.00ന്‌ വി. കുര്‍ബാന, പ്രദക്ഷിണം പ്രസിദേന്തി മുതലായ സ്ഥാനക്കാരെ വാഴിക്കല്‍ – ജപമാല – വാഴ്‌വ്‌, സാല്‍വെ ലഭീഞ്ഞ്‌, പ്രദക്ഷിണം.

തിരുനാളിന്‌ മുമ്പുള്ള ശനിയാഴ്‌ച വൈകീട്ട്‌ 6ന്‌ വി. കുര്‍ബാന (ഹോളി ട്രിനിറ്റി ആശ്രമത്തില്‍ ) സന്ദേശം തുടര്‍ന്ന്‌ പള്ളിയിലേക്ക്‌ തിരിപ്രദക്ഷിണം, ലദീഞ്ഞ്‌, വാഴ്‌വ്‌, രൂപം എഴുന്നുള്ളിപ്പ് വെക്കല്‍ , പ്രദക്ഷിണം, തിരിവെഞ്ചിരിപ്പ്, വേസ്‌പ്ര, നേര്‍ച്ച വിതരണം.

ഒക്‌ടോബര്‍ അവസാന ഞായര്‍ (തിരുനാള്‍ ഞായര്‍ ) 6-ഌം 7.30-ഌം വി. കുര്‍ബാന, 10ന്‌ ദര്‍ശനസഭയുടെ ആഘോഷമായ പാട്ടുകുര്‍ബാന, സന്ദേശം, പ്രദക്ഷിണം, (കുരിശുപള്ളിവരെ)

തിങ്കള്‍ പരേതരായ സഭാംഗങ്ങളുടെ സ്‌മരണ പുതുക്കല്‍ , രാവിലെ 7.15-ന്‌ ദര്‍ശനസഭയുടെ വി. കുര്‍ബാന, ഒപ്പീസ്‌, സിമിത്തേരി സന്ദർശനം രൂപം എടുത്ത്‌ വെക്കല്‍ സഭാംഗങ്ങള്‍ക്ക് സ്‌നേഹവിരുന്ന്‌.

St Thomas Church

  • Download App

Quick links

  • Home
  • About Us
  • Upcoming
  • Gallery
  • Catechism
  • Contact Us
  • Privacy Policy

Mass Timing

തിങ്കൾ - ശനി: 6.00, 7.15 AM & 6.00 PM ഞായർ: 6.00, 7.30, 9.30 AM & 6 PM

CONTACT US

Have questions, comments or just want to say hello:

  • info@aranattukarachurch.com
  • +91 487 238 4966
  • St.Thomas Church , Aranattukara, Thrissur, Kerala, India 680618
  • 8am-12pm & 3pm-6pm.
Designed by Ester Web Solution Copyright 2021 All rights reserved.