1929 ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പില്‍ റവ.ഫാ.തോമസ് അടച്ചുകുളം എന്നിവര്‍ ചേര്‍ന്നു യൂണിറ്റിന് രൂപം നല്‍കി. 1955-56 ല്‍ മരിയല്‍ സൊഡാലിറ്റി അരണാട്ടുകര യൂണിറ്റിന്റെ രജത ജൂബിലി ആഘോഷിച്ചു. സമാപന യോഗത്തില്‍ മുഖ്യ അതിഥി ആയിരുന്നത് അന്നത്തെ ഊട്ടി മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവായിരുന്നു.
1979- ല്‍ യൂണിറ്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ജൂബിലി സമാപനയോഗത്തിന്റെ ഉദ്‌ഘാടനം ബിഷപ്പ് ജോര്‍ജ്ജ് പുന്നക്കോട്ടിലും clc_1അദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളവും ആയിരുന്നു. ജൂബിലി സ്‌മാരക ഓപ്പൺ സ്റ്റേജിന്റെ ഉദ്‌ഘാടനം തൃശൂര്‍ ജില്ലാ കലക്‌ടര്‍ ശ്രീ.സി.ടി.സുകുമാരന്‍ നിര്‍വ്വഹിച്ചു.
1987 ഡിസംബര്‍ 12-ന് സി.എൽ.സി. പാരിഷ് ലൈബ്രറി ഉദ്‌ഘാടനം ചെയ്‌തു. 1989-ല്‍ സി.എൽ.സി യൂണിറ്റിന്റെ ഡയമണ്ട് ജൂബിലി ആഘോഷസമാപനം മാര്‍ ജോസഫ് കുണ്ടുകുളം ഉദ്‌ഘാടനം ചെയ്‌തു.
2004-ല്‍ യൂണിറ്റിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സമാപന സമ്മേളനം തൃശൂര്‍ ജില്ലാ ജഡ്‌ജി ശ്രീ. ജോസഫ് തെക്കെകുരുവിനാല്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടവക വികാരി റവ.ഫാ.ജേക്കബ് തച്ചറാട്ടില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.